News & Updates

  • Home
  • News & Updates

News & Updates

  • 2022-09-12

NMMS, NTSE പരീക്ഷ പരിശീലനം

പെരിന്തൽമണ്ണ : പ്രതിഭകളായ കുട്ടികളെ തെരഞ്ഞെടുക്കാൻ വേണ്ടി രാജ്യവ്യാപകമായി നടത്തപ്പെടുന്ന പരീക്ഷയാണ് NMMS ഉം NTSE യും.
എട്ടാം ക്ലാസിലെ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടത്തി മാസത്തിൽ 1000 രൂപ സ്കോളർഷിപ്പ് നൽകുന്ന പരീക്ഷയാണ് NMMS. NMMS എഴുന്തുന്ന വിദ്യാർത്ഥിയുടെ രക്ഷിതാവിന്റെ വാർഷിക വരുമാനം ഒന്നര ലക്ഷത്തിൽ താഴെ ആയിരിക്കണം. ഇതേ രൂപത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 1500 രൂപ സ്കോളർഷിപ്പായി നൽകുന്ന പരീക്ഷയാണ് NTSE. NTSE ക്ക് വാർഷിക വരുമാന പരിധിയില്ല.
NMMS നും NTSE യ്ക്കും മെൻന്റൽ എബിലിറ്റി ടെസ്റ്റ് (MAT) സ്കോളാസ്റ്റിക്ക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SAT) എന്നിങ്ങനെ രണ്ട് പേപ്പറുകളിലാണ് രീക്ഷകൾ.
പെരിന്തൽമണ്ണ എം.എൽ എ നജീബ് കാന്തപുരം മണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ വർഷം NMMS, NTSE പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി പരിശീലനം ആരംഭിക്കുന്നു.

ഡയറക്ടർ
ക്രിയ
MLA ഓഫീസ്
പെരിന്തൽമണ്ണ
Mob : 6235577577

NMMS / NTSC Registration link
https://kreaprojects.com/nmms-ntsc

Read More
  • 2022-09-06

KREA Commune

ആടിയും പാടിയും ക്രിയോണം ആഘോഷമാക്കി അംഗന്‍വാടി, ആശാവര്‍ക്കര്‍മാര്‍. ഗ്രാമങ്ങള്‍ ശാക്തീകരിക്കുന്നതിനായി നജീബ് കാന്തപുരം എം.എല്‍.എ പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയായ ക്രിയ

Read More
  • 2022-10-02

KREA

സമൂഹത്തില്‍ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നുവെന്ന ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് നാം കടന്നു പോവുന്നത്. നമ്മുടെ വിദ്യാര്‍ത്ഥികള്‍ പോലും ലഹരി മാഫിയകളുടെ കെണിയില്‍ അകപ്പെടുന്നു. ഈ സാമൂഹ്യ വിപത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും അനിവാര്യമാണ്. നിരവധി കര്‍മ്മ, പ്രചാരണ പരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് റെലിക്റ്റ- 2022 എന്ന പേരില്‍ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ മൂന്നു മാസ ലഹരി വിരുദ്ധ ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കാന്‍ 20.09.2022ന് പെരിന്തല്‍മണ്ണയില്‍ വിളിച്ചു ചേര്‍ത്ത വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും ജനപ്രതിനിധികളുടെയും വിദ്യാര്‍ത്ഥി, യുവജന സംഘടന പ്രതിനിധികളുടെയും സംയുക്ത യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കാമ്പയിന്റെ ഭാഗമായി 2022 ഓക്ടോബര്‍ 2 (ഗാന്ധി ജയന്തി ദിനം) ഞായറാഴ്ച വെകുന്നേരം 4 മണിക്ക് പെരിന്തല്‍മണ്ണയില്‍ ലഹരി വിരുദ്ധ വിദ്യാര്‍ത്ഥി റാലിയും ലഹരി വിരുദ്ധ സാസ്‌ക്കാരിക സദസ്സും സംഘടിപ്പിക്കുകയാണ്. വിദ്യാര്‍ത്ഥി റാലി മനഴി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച് ടൗണ്‍ സ്‌ക്വയറില്‍ സമാപിക്കും. തുടര്‍ന്ന് ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന സാംസ്‌ക്കാരിക സദസ്സ് വിജയിപ്പിക്കുന്നതിനായി നിങ്ങള്‍ എല്ലാവരുടെയും സാന്നിധ്യമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ കുട്ടികളെയും യുവാക്കളെയും നശിപ്പിക്കുന്ന ഈ സാമൂഹിക തിന്മക്കെതിരെ നമുക്ക് ഒരുമിച്ചു നില്‍ക്കാം. പ്രതിരോധിക്കാം...

Read More
  • 2022-10-02

KREA

Read More
  • 2022-11-04

foundation stone laid by sadik ali shihab thangal

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസസ് അക്കാദമി ഒരു ചുവട് കൂടെ വെക്കുകയാണ്. അക്കാദമിയോട് ചേര്‍ന്ന് 37 സെന്റ് സ്ഥലത്ത് മനോഹരമായ പുതിയ കെട്ടിടം കൂടെ ഉയരുകയാണ്. 7000 സ്‌ക്വയര്‍ ഫീറ്റില്‍ പണിയുന്ന ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഇപ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബോയ്‌സ് ഹോസ്റ്റല്‍ പുതിയ കെട്ടിടം പൂര്‍ത്തിയാവുന്നതോടെ ജീപാസ് മൂസഹാജി മെമ്മോറിയല്‍ ബ്ലോക്കിലേക്ക് മാറും. മനോഹരമായ റീഡിംഗ് റൂം സൗകര്യവും ഈ കെട്ടിടത്തിലൊരുങ്ങും. ഹൈദരലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ നൂറുകണക്കിന് കുട്ടികള്‍ രാഷ്ട്ര സേവനത്തിനു സജ്ജരാവുകയാണ്. ഇനിയും ഒരുപാട് സ്വപ്നങ്ങളുണ്ട്. നമുക്കൊരുമിച്ച് മുന്നേറാം..

Read More
  • 2022-11-26

KREA

Read More
  • 2023-03-12

KREA

Free Residential Facility for UPSC CSE Preliminary Exam 2023 Preparation

Read More
  • 2023-03-18

നെഹ്റു യുവകേന്ദ്രയും മുദ്ര എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷനും ക്രിയാ പദ്ധതിയും സംയുക്തമായി ജില്ലാതല യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു.

നെഹ്റു യുവകേന്ദ്രയും മുദ്ര എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷനും ക്രിയാ പദ്ധതിയും സംയുക്തമായി ജില്ലാതല യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ യുവതീ യുവാക്കളാണ് ഈ പ്രത്യേക പരിപാടിയിൽ പങ്കെടുത്തത്. വർത്തമാനകാലത്ത് നാട് നേരിടുന്ന വെല്ലുവിളികൾ അതി ജയിക്കുന്നതിനായുള്ള ചർച്ചകൾക്കും സംസാരങ്ങൾക്കും ഈ സംഗമം വേദിയായി. സമൂഹനന്മക്കു വേണ്ടിയും രാഷ്ട്ര നിർമ്മാണ പ്രക്രിയയിലും യുവ സമൂഹത്തിന് ഏറെ കർത്തവ്യങ്ങൾ നിർവഹിക്കാനുണ്ടെന്ന് ബോധ്യപ്പെടുത്തിയ ഒരു യൂത്ത് പാർലമെന്റിനാണ് ഇന്ന് പെരിന്തൽമണ്ണ സാക്ഷ്യം വഹിച്ചത്. വിവിധ മേഖലകളിൽ ശ്രദ്ധേയരായ മുരളി തുമ്മാരുകുടി, അപർണ സെൻ, അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ, മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് എ.കെ മുസ്തഫ, എൻ. വൈ. കെ സംസ്ഥാന കോഡിനേറ്റർ കുഞ്ഞമ്മദ് തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രതിനിധികളുമായി സംവദിച്ചു. നല്ല നാളേക്ക് വേണ്ടിയുള്ള കർമ്മ പദ്ധതികളുമായാണ് പ്രതിനിധികൾ മടങ്ങിയത്.. ഫോട്ടോ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ഹോം പേജിൽ ഫ്ലാഷ് ന്യൂസിൽ ലഭ്യമാണ്

Read More
  • 2022-08-31

ക്രിയ കമ്മ്യൂൺ ഓണാഘോഷം 2022

ക്രിയ കമ്മ്യൂൺ ഓണാഘോഷം 2022 , സെപ്റ്റംബർ 6 ചൊവ്വ 2PM ന് ഷിഫാ കൺവെൻഷൻ സെന്ററിൽ വെച്ച്

Read More
  • 2022-07-31

Excellence Award 2022 for Students of SSLC/+2 Full A+

SSLC/ +2 പരീക്ഷയിൽ മുഴുവൻ ലഭിച്ച വിദ്യാർത്ഥികൾക്കായി മുദ്ര ഫൗണ്ടേഷൻ നൽകുന്ന Excellence Award 2022.

Read More
  • 2022-07-31

Free Civil Service Coaching Academy Inauguration

രാജ്യത്തെ പ്രഥമ സൗജന്യ സിവിൽ സർവീസ് പരിശീലന കേന്ദ്രം പെരിന്തൽമണ്ണയിൽ.

Read More
  • 2022-07-20

KREA TALENT HUNT 2022

ക്രിയ : ടാലന്റ് ഹണ്ട് പരീക്ഷ-2022 പെരിന്തൽമണ്ണ: നജീബ്‌ കാന്തപുരം MLA മണ്ഡലത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന KREA (Knowledge Resource Empowerment Activities) എന്ന വിദ്യാഭ്യാസ പ്രോജക്ടിന്റെ ഭാഗമായി മണ്ഡലത്തിലെ എൻജിനീയറിങ് / മെഡിക്കൽ പഠനത്തിന് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി ടാലന്റ് ഹണ്ട് പരീക്ഷ നടത്തുന്നു .

Read More

© All Rights Reserved By KREA | Developed by IRSYS Technologies