News Details

NMMS, NTSE പരീക്ഷ പരിശീലനം

പെരിന്തൽമണ്ണ : പ്രതിഭകളായ കുട്ടികളെ തെരഞ്ഞെടുക്കാൻ വേണ്ടി രാജ്യവ്യാപകമായി നടത്തപ്പെടുന്ന പരീക്ഷയാണ് NMMS ഉം NTSE യും.
എട്ടാം ക്ലാസിലെ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടത്തി മാസത്തിൽ 1000 രൂപ സ്കോളർഷിപ്പ് നൽകുന്ന പരീക്ഷയാണ് NMMS. NMMS എഴുന്തുന്ന വിദ്യാർത്ഥിയുടെ രക്ഷിതാവിന്റെ വാർഷിക വരുമാനം ഒന്നര ലക്ഷത്തിൽ താഴെ ആയിരിക്കണം. ഇതേ രൂപത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 1500 രൂപ സ്കോളർഷിപ്പായി നൽകുന്ന പരീക്ഷയാണ് NTSE. NTSE ക്ക് വാർഷിക വരുമാന പരിധിയില്ല.
NMMS നും NTSE യ്ക്കും മെൻന്റൽ എബിലിറ്റി ടെസ്റ്റ് (MAT) സ്കോളാസ്റ്റിക്ക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SAT) എന്നിങ്ങനെ രണ്ട് പേപ്പറുകളിലാണ് രീക്ഷകൾ.
പെരിന്തൽമണ്ണ എം.എൽ എ നജീബ് കാന്തപുരം മണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഈ വർഷം NMMS, NTSE പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി പരിശീലനം ആരംഭിക്കുന്നു.

ഡയറക്ടർ
ക്രിയ
MLA ഓഫീസ്
പെരിന്തൽമണ്ണ
Mob : 6235577577

NMMS / NTSC Registration link
https://kreaprojects.com/nmms-ntsc

© All Rights Reserved By KREA | Developed by IRSYS Technologies