പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസസ് അക്കാദമി ഒരു ചുവട് കൂടെ വെക്കുകയാണ്. അക്കാദമിയോട് ചേര്‍ന്ന് 37 സെന്റ് സ്ഥലത്ത് മനോഹരമായ പുതിയ കെട്ടിടം കൂടെ ഉയരുകയാണ്. 7000 സ്‌ക്വയര്‍ ഫീറ്റില്‍ പണിയുന്ന ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഇപ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബോയ്‌സ് ഹോസ്റ്റല്‍ പുതിയ കെട്ടിടം പൂര്‍ത്തിയാവുന്നതോടെ ജീപാസ് മൂസഹാജി മെമ്മോറിയല്‍ ബ്ലോക്കിലേക്ക് മാറും. മനോഹരമായ റീഡിംഗ് റൂം സൗകര്യവും ഈ കെട്ടിടത്തിലൊരുങ്ങും. ഹൈദരലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ നൂറുകണക്കിന് കുട്ടികള്‍ രാഷ്ട്ര സേവനത്തിനു സജ്ജരാവുകയാണ്. ഇനിയും ഒരുപാട് സ്വപ്നങ്ങളുണ്ട്. നമുക്കൊരുമിച്ച് മുന്നേറാം..